കോവളം :പാച്ചല്ലൂർ മന്നം നഗർ റെസിഡൻസ് അസോസിയേഷന്റെ ഓണാ ഘോഷവും കുടുംബ സംഗമവും നടന്നു.സൈനുലാബ്ദീന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് പ്രശ്‌സ്ത പിന്നണി ഗായിക പ്രമീള ഉൽഘാടനം ചെയ്തു. തിരുവല്ലം എസ് എച് ഓ പി പ്രദീപ്, അഡ്വ പി എസ് ഹരികുമാർ, ശിവാസ് വാഴാമുട്ടം,മണികണ്ഠൻ മണലൂർ, പാച്ചല്ലൂർ പ്രസന്നൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കെ കൃഷ്ണൻ കുട്ടി, നൗഷാദ്, ഷിബു, സുരേന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.അസോസിയേഷൻ സെക്രട്ടറി പാച്ചല്ലൂർ സുരേഷ് സ്വാഗതവും രാജേഷ് ജയറാം കൃതജ്ഞതയും പറഞ്ഞു. പിന്നണി ഗായിക പ്രമീളയും ഫ്‌ളവേഴ്സ് ടോപ് സിംഗർ താരം കുമാരി അഞ്ജനയുടെയും ഗാനാലാപനം സദസ്സിന് ആവേശമുണർത്തി വിദ്യാഭ്യാസമേഖലയിലും കലാകായിക മേഖലകളിലും വിജയികളായവർക്ക് പ്രമീളയും അഡ്വ പി എസ് ഹരികുമാറും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്നു ചായസൽക്കാരവും നടന്നു.
