പാലക്കാട് ശ്രീകൃഷ്ണജയന്തി ദിനത്തിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു.

പാലക്കാട് .കുന്നത്തൂർ മേടിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ ആനയാണ് ഇടഞ്ഞത് .റോഡ് അരികിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കയറി നിലയുറപ്പിച്ച ആനയെ തളച്ചു.ആനയുടെ മുകളിൽ ഉണ്ടായിരുന്ന മൂന്നു പേരെ സുരക്ഷിതമായി താഴെയിറക്കി .ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിൽ ഒൻപതു ആനകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇടഞ്ഞ ചെർപ്പുളശ്ശേരി മണികണ്ഠനെ പാപ്പാന്മാർ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല .വീട്ടുവളപ്പിൽ ശാന്തനായി നിലയുറപ്പിച്ചെങ്കിലും ആളുകളെ താഴെ ഇറങ്ങാൻ അനുവദിച്ചില്ല. രണ്ടു മണിക്കൂറിനു ശേഷമാണ് ഇവരെ താഴെയിറക്കിയത്. ആർക്കും പരിക്കുകൾ ഒന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *