വാഹനത്തിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ

Kerala Uncategorized

ദില്ലി: വാഹനത്തിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍.പുതിയതും പഴയതുമായ വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വാഹന തിരിച്ചറിയാനും മലിനീകരണം തോത് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.സര്‍ക്കാറിന്റെ അറിയിപ്പ് അനുസരിച്ച്, ദില്ലി തലസ്ഥാന പരിധിയിലെ എല്ലാ വാഹനങ്ങളിലും ഹോളോഗ്രാം സ്റ്റിക്കറുകൾ ഉണ്ടായിരിക്കണം. 2018 ഓഗസ്റ്റ് 12 ലെ സുപ്രീംകോടതി നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ നീക്കം.1989 ലെ സെൻട്രൽ മോട്ടോർ വാഹന നിയമങ്ങളിലെ റൂൾ അമ്പതിലും പ്രതിപാദിക്കുന്നുണ്ട്.വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, എഞ്ചിൻ, ഷാസി നമ്പറുകൾ, ഇഷ്യൂ ചെയ്യുന്ന അതോറിറ്റി, ലേസർ-എച്ചഡ് പിൻ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഈ ഹോളോഗ്രാമുകളിൽ പ്രദർശിപ്പിക്കും. ഉദ്യോഗസ്ഥർക്ക് വിൻഡ്‌സ്‌ക്രീനിലെ സ്റ്റിക്കർ നോക്കി ഒരു വാഹനം പെട്രോൾ, ഡീസൽ, സിഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണോ എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. 2019 ഏപ്രിൽ ഒന്നിന് ശേഷം വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും, 2019 മാർച്ച് 31-ന് മുമ്പ് രജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. പഴയ വാഹനങ്ങളുടെ ഉടമകൾ സ്റ്റിക്കറുകൾ ഘടിപ്പിക്കുന്നതിന് അവരുടെ ഡീലർമാരുമായി ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *