ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ വിപുലമായ ക്യാമ്പയിൻ നടത്തും എന്ന് മുഖ്യമന്ത്രി

Kerala Uncategorized

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ തലങ്ങളെയും സ്പർശിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തും. മതമോ ജാതിയോ പാർട്ടിയോ ലഹരി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യന്ത്രി.ഇന്ന് രണ്ടു യോഗങ്ങൾ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. മത സാമുദായിക യോഗവും സർവകക്ഷി യോഗവും. എല്ലാവരും അകമഴിഞ്ഞ പിന്തുണ അറിയിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വ്യാപനം തടയുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവ് ഉൾപ്പടെ യോഗത്തിൽ പങ്കെടുത്തു. ഇന്ന് യോഗം ചേർന്നപ്പോൾ ഒരു മത സാമുദായിക നേതാവ് തങ്ങളുടെ മെഡിക്കൽ കോളേജുകളിലെ കൗൺസിലർമാരെ ലഭ്യമാക്കാമെന്നു അറിയിച്ചു. ലഹരി ഉൽപ്പന്നങ്ങളെ ഏതെങ്കിലും മതമോ ജാതിയോ രാഷ്ട്രീയ പാർട്ടിയോ പ്രോത്സാഹിപ്പിക്കുന്നില്ല. ലഹരി വിരുദ്ധ ജാഗ്രത പുലർത്താൻ അവരവരുടെ അനുയായികളോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *