വൈക്കം: എസ്എന്‍ഡിപി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ധീര ദേശാഭിമാനി ടി.കെ. മാധവന്റെ 141-ാമത് ജന്മദിനം വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തി. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, യോഗം ഡയറക്ടര്‍ രാജേഷ്. പി. മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ സെന്‍ സുഗുണന്‍, എം.എസ്. രാധാകൃഷ്ണന്‍, എം.പി. ബിജു, പി.എ. സതീശന്‍, പഞ്ചായത്ത് കമ്മറ്റി അംഗം പി.ആര്‍. പ്രസന്നന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു ചെമ്മനാകരി, സെക്രട്ടറി രമേശ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- എസ്എന്‍ഡിപി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ധീര ദേശാഭിമാനി ടി.കെ. മാധവന്റെ 141-ാമത് ജന്മദിനാഘോഷം വൈക്കം എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
ടി.കെ. മാധവന്റെ 141-ാമത് ജന്മദിനം ആചരിച്ചു
