വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം കൊച്ചാലുംചുവട് കൊച്ചുകവല റോഡരികില്‍ നവീകരിച്ച പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി ചടങ്ങിന്റെ ദീപപ്രകാശനം നടത്തി. സംഘം മുന്‍ പ്രസിഡന്റ് പി. സോമന്‍പിളള അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം സംഘം പ്രസിഡന്റ് അഡ്വ. എം.എസ്. കലേഷ് നിര്‍വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ സി.ആര്‍. മിനി, എം.ഡി. ബാബുരാജ്, ബോര്‍ഡ് അംഗങ്ങളായ കെ. പ്രിയമ്മ, ആര്‍. സുരേഷ്, കെ.കെ. സചീവോത്തമന്‍, കെ.ഇ. മണിയന്‍, സെക്രട്ടറി ടി.എം. അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- വൈക്കം താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ദീപപ്രകാശനം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.
താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം നവീകരിച്ചകെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
