പെരും കുളത്തൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വലിയമ്പലത്തിന്റെ ശിലാസ്ഥാപനം ധ്വജപ്രതിഷ്ഠയുടെ രണ്ടാംഘട്ടമായ തൈലാധിവാസവും നടന്നു. ആർ കെ എൻ ഫൗണ്ടേഷൻ ട്രസ്റ്റ് സമർപ്പിക്കുന്ന വലിയമ്പലത്തിന്റെ ശിലാസ്ഥാപനം ദേവസ്വം പ്രസിഡണ്ട് പി എസ് സതീഷും അരുവിക്കര എംഎൽഎ ജി സ്റ്റീഫനും ചേർന്ന് നിർവഹിച്ചു.ക്ഷേത്രത്തിലെ പ്രത്യേക പൂജകൾ തൃശൂർ ശ്രീശങ്കര നടുവിൽ സ്വാമിയാർ മഠത്തിൽ അച്യുത ഭാരതി സ്വാമിയാർ ആരതി ഉഴിഞ്ഞു.ധ്വജ പ്രതിഷ്ഠയുടെ രണ്ടാംഘട്ടമായ തൈലാധിവാസവും ക്ഷേത്ര തന്ത്രി തിരുവല്ല കുഴിക്കാട്ടിലത്ത് ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ നടന്നു.ഐ ബി സതീഷ് എംഎൽഎ , ജി സ്റ്റീഫൻ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡൻറ് പിഎസ് സതീഷ് , ക്ഷേത്രമേൽശാന്തി ചെങ്ങന്നൂർ മുത്തേടത്ത് മഠം എസ് കൃഷ്ണൻ നമ്പൂതിരി ,ആർ കെ എൻ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹരികൃഷ്ണൻ വൈസ് ചെയർമാൻ മിനി ല്,പ്രോഗ്രാം കോഡിനേറ്റർ സനൽകുമാർ, ഉപദേശക സമിതി പ്രസിഡണ്ട് ചന്ദ്രമോഹൻ, സെക്രട്ടറി അരവിന്ദ്, വൈസ് പ്രസിഡണ്ട് ചന്ദ്രപ്രഭ, രാജേഷ് തുടങ്ങിയവർ സന്നിഹിതരായി.വൻ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകളിൽ പെരുംകുളത്തൂർ നാരായണ സമിതിയുടെ ഭക്തിനിർഭരമായ നാമഭേരിയും , ചോറ്റാനിക്കര സത്യൻ നാരായണൻമാരാരും 55 ൽ പരം കലാകാരന്മാരും പങ്കെടുത്ത മേജർ സെറ്റ് പഞ്ചാരിമേളവും നടന്നു .



