ട്രംപ് മൂലം യുഎസിന് പുല്ലുവില, ഇന്ത്യയെയും വെറുപ്പിച്ചു. വിമർശിച്ച് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

.വാഷിംഗ്ടൺ .ഇന്ത്യയ്ക്കുമേൽ ഇരട്ട തീരുവ ചുമത്തിയ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ ശ്രമത്തെയാണ് ട്രംപ് പിറകോട്ട് അടിപ്പിച്ചത്. ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ് ട്രംപ് ചെയ്തത് അദ്ദേഹം വിമർശിപ്പച്ചു. ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തെ നേരിടാനായി ഇന്ത്യയുമായി നിർണായ പങ്കാളിത്തമാണ് യുഎസ് വളർത്തിക്കൊണ്ടുവന്നത് . എന്നാൽ ട്രെമ്പിന്റെ നികുതി നയം കാരണം ഇന്ത്യ ചൈനയോടൊപ്പം ചേർന്നു യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണ് കാണുന്നത് . യുഎസിനെ മറ്റു രാഷ്ട്രങ്ങൾ വിശ്വസ്തതയോടെ കണ്ട കാലം ഉണ്ടായിരുന്നു. ഇന്ന് ചൈന പോലും വിശ്വാസത നേടുമ്പോൾ യുഎസിനെ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമായി മറ്റുള്ളവർ കാണുന്നത്. മറ്റു രാജ്യങ്ങളിലെ നേതാക്കൾ യു എ സ്സിനെകുറിച്ച് പരിഹാസത്തോടെയാണ് സംസാരിക്കുന്നത് .ആഗോളതലത്തിൽ അമേരിക്ക എന്ന ബ്രാൻഡിന് പുല്ലുവിലയാണ് എന്നും അദ്ദേഹം വിമർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *