.ദോഹ: യു.എസ് ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഖത്തർ റിയാൽ 24 രൂപക്ക് മുകളിലും, ഏകദേശം ഇതേ നിരക്കിൽ തന്നെ യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുമായി. വിനിമയ നിരക്കിലുള്ള വ്യതിയാനം മറ്റു രാജ്യങ്ങളിലെ കറൻസികളിലും പ്രതിഫലിച്ചു.ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിന് 88.24 രൂപ ആയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യാ – യു.എസ് താരിഫ് വിഷയത്തിൽനിരക്കിൽ ഇനിയും വ്യതിയാനം സംഭവിക്കാൻ ഇടയുണ്ട്. പ്രവാസികൾക്ക് ശമ്പളം ലഭിക്കുന്ന സമയമായതിനാൽ നല്ല വിനിമയ നിരക്കിൽ നാട്ടിലേക്ക് പണമയക്കാൻ സാധിക്കും.
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികൾക്ക് മികച്ച നിരക്കിൽ നാട്ടിലേക്ക് പണമയക്കാനാകും
