പീരുമേട്: വാഴൂർ സോമൻ എം.എൽ.എയുടെ ഭൗതിക ശരീരം അടക്കം ചെയ്തത് എസ്.കെ. ആനന്ദൻ സ്മൃതി മണ്ഡപത്തിനടുത്തായിട്ടാണ്. പഴയആർ.ബി.ടിവിട്ടുകൊടുത്ത സ്ഥലത്താണ് സ്മൃതി മണ്ഡപം ഉള്ളത്. 1977 ലെ പഞ്ചായത്തംഗവും എ.ഐ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറിയുമായിരുന്നു എസ്.കെ ആനന്ദൻ. 1988ലാണ് അദ്ദേഹം മരണപെട്ടത്. വാഴർ സോമൻ പീരുമേട്ടിൽ എത്തി ട്രേഡ് യൂണിൻ പ്രവർത്തനം തുടങ്ങിയപ്പോൾ എസ്.കെ ആനന്ദനായിരുന്നു ഗുരു.വാഴൂർ സോമൻ്റെ ആഗ്രഹപ്രകാരമാണ് ഇവിടെ അദ്ദേഹത്തിന് ഖബറിടം ഒരുക്കിയത്.
സഹപ്രവർത്തകനൊപ്പം അന്ത്യവിശ്രമം
