മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം, രണ്ടു കോടിയിലധികം പേർ ദുരിതത്തിൽ

Kerala Uncategorized

ബാങ്കോക്ക്: ഭൂചലന ദുരന്തം അനുഭവിയ്ക്കുന്ന മ്യാന്മറിൽ മരുന്നുകൾക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ക്ഷാമം. രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎൻ. തകർന്ന കെട്ടിടങ്ങളുടെ കൂനകൾക്ക് അടിയിൽ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെത്തിച്ചു . പാലങ്ങളും റോഡുകളും തകർന്നതിനാൽ പല ദുരന്ത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് എത്താനായില്ല.45 ടൺ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങൾ മ്യാന്മറിലെത്തി. ഇന്ത്യ അയച്ച എൺപതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. മ്യാന്മാർ ഭൂചലനത്തിന്‍റെ പ്രകമ്പനം ഉണ്ടായ തായ്‌ലൻഡിലെ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 17 പേർക്കാണ് തായ്‌ലൻഡിൽ ജീവൻ നഷ്ടമായത്. തായ്‌ലൻഡിൽ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നതേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *