മൂഴിക്കുളം നേപഥ്യയിൽ 16 മത് കൂടിയാട്ട മഹോത്സാവത്തിന് തിരി തെളിഞ്ഞു. ഡോക്ടർ സുധാ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ കെ. ജി. പൗലോസ് മഹോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഇൻഡോളജിസ്റ് പ്രൊഫസർ ഡേവിഡ് ഷൂൾമാൻ മുഖ്യാതിഥി ആയി. ഗ്രോണിംഗൻ യൂണിവേഴ്‌സിറ്റി ആധ്യാപിക എലേന മൂച്ചറലി ചടങ്ങിന് ആശംസനേർന്നു.നേപഥ്യ ഡയറക്ടർ മാർഗി മധു സ്വാഗതം ആശംസിച്ചു.കലാമണ്ഡലം മണികണ്ഠൻ നന്ദി പറഞ്ഞു.ഡോ. ഇന്ദു ജി. ചിട്ടപ്പെട്ടുത്തിയ ഗാന്ധാരി നങ്യാർകൂത്ത് അരങ്ങേറി. കൂടിയാട്ടത്തിന്റെ ചരിത്രത്തിൽ ആദ്യമായി ‘മത്തവിലാസം’ സ്ഥാപന അടക്കം സമ്പൂർണ്ണമായി രംഗത്ത് അവതരിപ്പിക്കുo.രണ്ട് നൂറ്റാണ്ടിന് ശേഷo ഭാസന്റെ ‘അടവ്യങ്കവും’ അരങ്ങേറും. 29 ന് മഹോത്സവം സമാപിക്കുo. ഹീബ്രു സർവ്വകലാശാലയുടെയും കേന്ദ്ര സംസ്കൃത സർവ്വ കലാശാലയുടെയും സഹകരണത്തോട് കൂടിയാണ് കൂടിയാട്ട മഹോത്സവം അരങ്ങേറുന്നത്. വിദേശികളടക്കം നിരവധി പണ്ഡിതരും വിദ്യാർഥികളും മഹോത്സവത്തിന് എത്തിയിട്ടുണ്ട്.
