തോട്ടം തൊഴിലാളികളുടെ മനസ് അറിഞ്ഞ നേതാവ്

പീരുമേട്: വാഴൂരിൽ നിന്ന് പീരുമേട്ടിലെത്തി1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്.കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം.എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. മുൻ എം.എൽ.എയും ഡപ്യുട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യനൊപ്പം ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതിഅധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനായിരുന്നു പ്രഥമസ്ഥാനം. വന്യമൃഗ ആക്രമണം, പട്ടയ വിവാദം തുടങ്ങിയ പ്രശ്നങ്ങൾ ഉയർന്നപ്പോൾ ജനങ്ങൾക്കൊപ്പം നിന്ന് വാദിച്ചത് ഭരണകക്ഷി യംഗങ്ങൾക്കിടയിൽ അമർഷം ഉണ്ടാക്കിയിരുന്നു.അദ്ദ്ദേഹം നിലവിൽഎ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. മരണ . ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.

Leave a Reply

Your email address will not be published. Required fields are marked *