യുവനേതാവിനെതിരായ വെളിപ്പെടുത്തൽ; നടി റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം

യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ നടിയും, മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ കമന്റുകളും , പോസ്റ്റുകളും പ്രചരിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.അതേസമയം യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം റിനി ഉന്നയിച്ചത്. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *