പൊന്നുരുന്നി: ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിൻ്റെ സഹകരണത്തോടെ എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ നടപ്പിലാക്കി വരുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരഭകർക്ക് തൊഴിലുപകരണങ്ങളുടെ വിതരണം നടത്തി. പൊന്നുരുന്നി സഹൃദയ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ തൊഴിലുപകരണങ്ങളായ പവർ മെഷീൻ, വണ്ടർ സ്റ്റിച്ച് മെഷിൻ, അംബ്രല മെഷീൻ , ഓവൻ, ബീറ്റർ തുടങ്ങിയവ വിതരണം ചെയ്തു. സഹൃദയ പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, സഹൃദയ വെസ്കോക്രഡിറ്റ് ഡവലപ്പ്മെൻ്റ് ഓഫീസർ സി.ജെ.പ്രവീൺ, പ്രോഗ്രാം കോർഡിനേറ്റർ ഷെൽഫി ജോസഫ് എന്നിവർ സംസാരിച്ചു. അഞ്ച് റീജിയനുകളിൽ നടപ്പിലാക്കിയ തയ്യൽ, ബേക്കിംഗ് മേഖലകളിലെ സംരംഭകത്വ വികസന പരിപാടി വിജയകരമായി പൂർത്തിയാക്കിയ സംരഭകർക്ക് സംരംഭം തടങ്ങുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 45 ഗുണഭോക്താക്കൾ പദ്ധതിക്ക് അർഹരായി. പ്രവർത്തനങ്ങൾക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ബേസിൽ പോൾ, ഷൈജി സുരേഷ് എന്നിവർ നേതൃത്വം നൽകി.ഫോട്ടോ: സഹൃദയ സ്ത്രീ ശക്തീകരണ പദ്ധതി സംരംഭകർക്കുള്ള തൊഴിലുപകരണ വിതരണം സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ നിർവഹിക്കുന്നു.
സ്ത്രീ ശാക്തീകരണ പദ്ധതി – സംരംഭകർക്ക് തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു
