ബംഗ്ലൂരു : കേരളത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച് ബോഡി ബിൽഡിംഗ് ആൻ്റ് ഫിറ്റ്നസ് മത്സരത്തിൽ മലയാളി യുവാവ് “മിസ്റ്റർ സൗത്ത് ഇന്ത്യാ” പട്ടം നേടി. തൃശൂരിൽ നേരത്തെ നടത്തിയ മത്സരത്തിൽ സീനിയർ 70 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ തൃശൂർ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട 32 കാരനായ വിവിയൻ ജോയ്. പി. ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിൻ തള്ളി ജൂനിയർ വിഭാഗം മിസ്റ്റർ സൗത്ത് ഇന്ത്യയായത്. കഴിഞ്ഞ 5 വർഷത്തിലേറെയായി ബോഡി ബിൽഡിംഗ് ആൻ്റ് ഫിറ്റ്നസ് രംഗത്തു സജീവമായി പ്രവർത്തിക്കുന്ന വിവിയൻ ജോയ് തൃശൂർ ജില്ലയിലെ ഏനാമാവ് സ്വദേശിയാണ് . കർണ്ണാടക ബോഡി ബിൽഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സുവർണ്ണ കർണ്ണാടക ബോഡി ബിൽഡേഴ്സ് ആൻ്റ് ഫിറ്റ്നസ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരം തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, തെലുങ്കാന, ഗോവ എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്. നിരവധി മത്സരാർത്ഥികളെ പിൻ തള്ളിയാണ് മലയാളി യുവാവ് മികച്ച വിജയം സ്വന്തമാക്കിയത്.
Related Posts
യുവാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ പെൺ സുഹൃത്തിന്റെ ഭർത്താവ് പിടിയിൽ
.പാലക്കാട്. യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരി മുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42 )ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ…
ഗാന്ധി – ഗുരു – കാലംപുസ്തക കവർ പ്രകാശനം ചെയ്തു.
ഗാന്ധിജിയുടെ പറവൂർ സന്ദർശനത്തിൻ്റെയും ഗാന്ധി ഗുരു സംവാദത്തിൻ്റെയും നൂറാം വർഷം പ്രമാണിച്ച് പറവൂർ മേഖല പുരോഗമന കലാസാഹിത്യ സംഘം തയ്യാറാക്കുന്ന ഗാന്ധി – ഗുരു – കാലം…
കുട്ടിക്കാനം മരിയൻ കോളേജിന് അഞ്ചു മേഖലകളിൽ ഐഎസ്ഓ അംഗീകാരം
പീരുമേട്: പരിസ്ഥിതി മാനേജ്മെന്റിനെയും സുസ്ഥിരതാ രീതികളെയും വിലയിരുത്തുന്ന ഐഎസ്ഒ 14000 സീരീസിൽ ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻ കോളേജ് ഊർജ്ജക്ഷമത, ജലപരിപാലനം, പാരിസ്ഥിതിക ആഘാതം, കാർബൺ…
