കട്ടപ്പന നിയന്ത്രണം വിട്ടു കാർ വീട്ടിലേക്ക് പാഞ്ഞു കയറി,കട്ടിലിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി .കട്ടിലിൽ ഇരുന്ന ഗ്രഹനാഥൻ തെറിച്ചുവീണങ്കിലും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാക്കണ്ടം തേക്കിലക്കാട്ട് തോമസ് ആണ് രക്ഷപ്പെട്ടത് .ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആയിരുന്നു അപകടം. മാട്ടുക്കട്ടിയിൽ നിന്നും വരികയായിരുന്ന കൽത്തൊട്ടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വീട്ടിനുള്ളിൽ കട്ടിലിൽ തോമസ് ടിവി കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് കാർ വീട്ടിലേക്ക് കയറി കട്ടിലിൽ തട്ടി നിന്നത്. തോമസിന്റെ ഭാര്യയും അപകടസമയം വീട്ടിൽ ഉണ്ടായിരുന്നു.
കട്ടപ്പനയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് പാഞ്ഞു കയറി
