ബന്ദിപ്പൂർ: ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ആക്രമിച്ച് കാട്ടാന. ഊട്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്.അതേസമയം വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള കർശന നിരോധനം ഏർപ്പെടുത്തിയ മേഖലയിലാണ് യുവാവ് ഉൾപ്പെടെ നിരവധി പേർ റോഡിൽ ഇറങ്ങിയത്. യുവാവ് വാഹനത്തിൽ നിന്ന് ഇറങ്ങി ആനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പെട്ടെന്ന് ആന യുവാവിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ നിലത്തുവീണ ഇയാളെ ആന പിന്തുടർന്ന് ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ആക്രമിച്ച് കാട്ടാന
