പീരുമേട് :കുട്ടിക്കാനം മരിയൻ കോളജിൽ ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി.ജയരാജ് ഫൗണ്ടേഷനും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമും ചേർന്ന് മരിയൻ കോളജ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ്, എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, പ്രഫ. ഡോ. സി. ടി. അരവിന്ദകുമാർ വൃക്ഷത്തൈ നനച്ച് ഉദ്ഘാടനം ചെയ്തു. . പ്രമുഖ സിനിമ സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു.പുതുതലമുറയിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും തിരികെ കൊണ്ടു വരുവാനുള്ള പരിശ്രമമാണ് ഇത്തരം ഫിലിം ഫെസ്റ്റിവൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സിനിമാതാരം ജോജി കെ.ജോൺ, ജൂറി ചെയർമാൻ കവിയൂർ ശിവപ്രസാദ്, എൻ. എസ്. എസ്. എംജി യൂണിവേഴ്സിറ്റി പ്രോഗ്രാം കോഡിനേറ്റർ ഇ. എൻ. ശിവദാസൻ, എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റജി സക്കറിയ, പ്രൊഫ. പി. ഹരികൃഷ്ണൻ, മരിയൻ കോളേജ് മീഡിയ വിഭാഗം മേധാവി ഫാ. സോബി തോമസ്, എൻ. എസ്. എസ്. സംസ്ഥാന ഓഫീസർ ഡോ. ദേവപ്രിയ, എൻ. എസ്. എസ്. റീജിയണൽ ഡയറക്ടർ വൈ. എം ഉപ്പിൻ, ബി സി ഐ നാഷണൽ കോർഡിനേറ്റർ ഡോ. സോമശേഖരൻ, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ., ബി സി ഐ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. അഭിലാഷ് ആർ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഹരി ആർ എസ്, ഡോ. ഷീല എസ്, മീനു. പി തോമസ്, മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ പ്രഫ. എം വിജയകുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഗിൽബർട്ട് എ ആർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പ്രകൃതി പുരസ്കാരത്തിന് അർഹനായ അബ്ദുൾ കരീമിനെ ആദരിച്ചു. പ്രകൃതി, പരിസ്ഥിതി സംരക്ഷണം എന്നിവ മുഖ്യവിഷയമാക്കിയുള്ള സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. . വിവിധ സ്ഥലങ്ങളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുന്നു. രാജ്യാന്തര ചലച്ചിത്രങ്ങൾക്കൊപ്പം വിദ്യാർത്ഥികൾ നിർമിച്ച നൂറ്റി മുപ്പതിലധികം ഹ്രസ്വചിത്രങ്ങളുടെയും പ്രദർശനത്തിനു ശേഷം ഇന്ന് മേള സമാപിക്കും.
ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി
