മുംബൈ: സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലിറക്കി.ഇന്‍ഡിഗോ വിമാനം 6ഇ 68-ല്‍ ‘മനുഷ്യബോംബ്’ ഉണ്ടെന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (ആര്‍ജിഐഎ) രാവിലെ അഞ്ചരയോടെ ഇ മെയിൽ സന്ദേശം എത്തുകയായിരുന്നു.തുടര്‍ന്നാണ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കുകയും ആവശ്യമായ സുരക്ഷാപരിശോധനകള്‍ നടത്തുകയും ചെയ്തത്.
മനുഷ്യ ബോംബെന്ന് ഭീഷണി; ഇന്‍ഡിഗോ വിമാനം മുംബൈയിലിറക്കി
