ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ പാകിസ്താന്‍ ചാരസംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലഖ്നൗ: ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ ലാന്‍സ് നായിക്കായി ജോലി ചെയ്തിരുന്ന 24-കാരനായ ആദര്‍ശ് കുമാര്‍ (ലക്കി) ആണ് ആഗ്രയില്‍ പിടിയിലായിരിക്കുന്നത്.തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും ചിത്രങ്ങള്‍ ആദര്‍ശ് കുമാര്‍ പാക് ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്തതായി എടിഎസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *