ന്യൂഡൽഹി: സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക 50,000 രൂപയായി ഉയർത്തി ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് ഒന്നിന് ശേഷം പുതിയ അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ബാധകം. നിലവിലെ ഉപഭോക്താക്കൾക്ക് പഴയ നിരക്ക് തന്നെ തുടരും. നേരത്തെ ഇത് 10,000 രൂപയായിരുന്നു. പുതിയ ഉപഭോക്താക്കൾ പിഴ ഒഴിവാക്കാൻ പ്രതിമാസം ശരാശരി 50,000 രൂപ ബാലൻസ് നിലനിർത്തണം.അതേസമയം, പഴയ ഉപഭോക്താക്കളുടെ ഏറ്റവും കുറഞ്ഞ ശരാശരി ബാലൻസ് 10,000 രൂപയായി തുടരും.
സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക 50,000 രൂപയായി ഉയർത്തി
