മാറിവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ എയർലൈൻസുകൾ സർവ്വീസുകൾ ഊർജ്ജിതമാക്കുന്നത് പരിഗണിക്കണം; ഗപാഖ്

ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ വിദേശ എയർ ലൈനുകൾ പ്രവർത്തനങ്ങൾ ആരംഭിച്ചത് കണക്കിലെടുത്ത് ഇന്ത്യൻ വിമാന കമ്പനികളും സർവീസുകൾ നടത്തുന്നതിനായി നിലവിൽ വെച്ചിട്ടുള്ള വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്നും, ഖത്തർ അടക്കമുള്ള ജി സി സി രാജ്യങ്ങളിലേക്ക് വിമാന സർവീസ് നടത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഗൾഫ് കാലിക്കറ്റ് പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) കേന്ദ്ര വ്യോമയാന മന്ത്രാലയം, കേരള മുഖ്യമന്ത്രി, കേരളത്തിൽ നിന്നുള്ള എംപിമാർ എന്നിവർക്ക് കത്തയച്ചു. ചർച്ചയിൽ പ്രസിഡണ്ട് കെ.കെ ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ സാദത്ത് ടി എം സി, ഹബീബ് റഹ്മാൻ കിഴിശ്ശേരി, അമീൻ കൊടിയത്തൂർ, മശ്ഹൂദ് തിരുത്തിയാട്, കോയ കൊണ്ടോട്ടി, സുബൈർ ചെറുമോത്ത്, ശാഫി മൂഴിക്കൽ, എ.ആർ അബ്ദുൽ റഹ്മാൻ, കരിം ഹാജി മേമുണ്ട തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *