ദോഹ: കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. ഐക്യരാഷ്ട്ര സഭയിൽ ഇറാഖ് സമർപ്പിച്ച സമുദ്രാതിർത്തികൾ തെറ്റായി രേഖപ്പെടുത്തിയുള്ള പട്ടികകളും ഭൂപടങ്ങളും സമുദ്ര മേഖലകളിന്മേലുള്ള കുവൈത്തിന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. സമുദ്ര മേഖലകളിലുള്ള കുവൈത്തിന്റെ പൂർണ പരമാധികാരത്തെ പിന്തുണച്ചുകൊണ്ടുളളതാണ് രാജ്യത്തിൻറെ നിലപാടെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര നിയമത്തിന്റെ ചട്ടങ്ങളും തത്ത്വങ്ങളും പ്രത്യേകിച്ച് 1982 ലെ സമുദ്ര നിയമങ്ങൾ സംബന്ധിച്ച യു എൻ കൺവെൻഷനിൽ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ
