കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 720 രൂപയാണ് കുറഞ്ഞ് 1,18,240 രൂപയായത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്.പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
