എഐ ആപ്പുകളിൽ ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത് അതിൽ ആകർഷകമായ ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാൻ എല്ലാവർക്കും ആവേശമാണ്. എന്നാൽ ജെമിനി എഐയിൽ അടക്കം അപകടകരമായ പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് യാഥാർഥ്യം. ജെമിനിയുടെ ബനാന എഐ സാരി ട്രെൻഡ് സോഷ്യൽ മീഡിയയിലാകെ വൈറലാവുന്ന സാഹചര്യത്തിലാണ്, ഇതിനെതിരെ കരുതിയിക്കണം എന്ന സന്ദേശവുമായി ഒരു യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു ചിത്രത്തിനൊപ്പം പ്രോംപ്ട് നൽകിയാൽ സാരി ഉടുത്ത് നിൽക്കുന്ന വ്യത്യസ്ത മോഡലുകളിലുള്ള നമ്മുടെ ചിത്രങ്ങൾ ലഭിക്കും.ജെമിനി ഒരു ഗൂഗിൾ പ്രോഡക്ടാണെന്ന് നമുക്ക്‌റിയാം, ഗൂഗിൾ ഫോട്ടോസിലടക്കം നമ്മുടെ ചിത്രങ്ങളുള്ളതിനാൽ അതുകൂടി അനലൈസ് ചെയ്തായിരിക്കാം ജെമിനി ചിത്രങ്ങൾ സൃഷ്ടിക്കുകയെന്നാണ് ചിലർ പറയുന്നത്. ഇതായിരിക്കാം കൈയിലെ മറുക് ചിത്രത്തിൽ വന്നതെന്നും ചിലർ അനുമാനിക്കുന്നുണ്ട്. പക്ഷേ അനുവാദമില്ലാതെ ഇതെങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ചോദ്യമുയർത്തുന്ന കാര്യം.
ജെമിനി എഐ ട്രെൻഡിൽ അപകടം ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി യുവതി രംഗത്ത്
