കാട്ടാക്കട കട്ടയ്ക്കോട് സമീപം ഉള്ള വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഷേഴ്‌സ് ഡേ യും കോളേജ് മാഗസിൻ പ്രകാശനവും നടന്നു.. ഇതുമായി ബന്ധപ്പെട്ട യോഗം അരുവിക്കര എംഎൽഎ G. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു..വിഗ്യാൻ കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ ജയശ്രീ പി അധ്യക്ഷത വഹിച്ചു.കോളേജ് ട്രസ്റ്റീ അനു എ നായർ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി രാഹുൽ മുഖ്യാതിഥിയായി എത്തി… ഡോ. സിനു എ നായർ, അരുൺ എസ് കൈമൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷൈൻ, മാഗസിൻ എഡിറ്റർ ആരതി രാജശേഖരൻ, സ്റ്റാഫ് എഡിറ്റർ ശരണ്യ ആർ എസ് നായർ എന്നിവർ ആശംസ പ്രസംഗം നടത്തി. കോളേജ് മാഗസിൻ ആദ്യ പതിപ്പ് സ്റ്റീഫൻ എംഎൽഎയുടെ കയ്യിൽ നിന്നും പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി രാഹുൽ ഏറ്റുവാങ്ങി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.
കാട്ടാക്കട വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഷേഴ്‌സ് ഡേ യും കോളേജ് മാഗസിൻ പ്രകാശനവും നടന്നു
