മാങ്കാവിൽ റോഡരികിലെ ഒറ്റമുറി കെട്ടിടത്തിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ ഒറ്റമുറി കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.പ്രഭാത സവാരിക്കിറങ്ങിയവരാണ് കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ അതോടെ മുറി പൂർണമായി കത്തിനശിച്ചിരുന്നു. പരിശോധനയ്ക്കിടെ ആണ് മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.കല്ലായിയിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *