അറിയാമോ… അത്തിപ്പഴം പോഷകങ്ങളുടെ കലവറയാണ്

പോഷകങ്ങളുടെ കലവറയാണ് അത്തിപ്പഴം. അന്നജം, മാംസ്യം, നാരുകള്‍, ഫോസ്ഫറസ്, മാഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആവശ്യക്കാരേറെയുണ്ട് അത്തിക്ക്. കർഷകനു നല്ല വില ലഭിക്കുന്ന അത്തി ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഏ​ക​ദേ​ശം അ​ഞ്ച് മു​ത​ല്‍ പ​ത്ത് മീ​റ്റ​ര്‍​വ​രെ ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന ഒ​രു ത​ണ​ല്‍​വൃ​ക്ഷ​മാ​ണ് അത്തി. നാ​ട​ന്‍ അ​ത്തി 15 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും ചെ​റി​യ ഇ​ല​ക​ളും ധാ​രാ​ളം കാ​യ്ക​ളുമുണ്ടാകും. പ​ക്ഷി​ക​ളുടെ​യും ജ​ന്തു​ക്ക​ളുടെ​യും ഭ​ക്ഷ​ണ​മാ​യി​ട്ടാ​ണ് അ​ത്തി​പ്പ​ഴ​ത്തെ കാ​ണു​ന്ന​ത്. കൊ​മ്പു​ക​ള്‍ ന​ട്ടും വി​ത്തു മു​ള​പ്പി​ച്ചും വേ​രി​ല്‍ നി​ന്നും തൈ​ക​ള്‍ ഉ​ണ്ടാ​കു​ന്നു. നാ​ട​ന്‍ അ​ത്തി മ​രു​ന്നു​ക​ള്‍​ക്കായും ഉ​പ​യോ​ഗി​ക്കു​ന്നു. വേ​ര്, തൊ​ലി, കാ​യ, ഇ​ല എ​ന്നി​വ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു.അ​ത്തി​പ്പ​ഴം സം​സ്ക്ക​രി​ച്ചാ​ല്‍ പ​ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഉ​ണ്ടാ​ക്കാം. മൂ​പ്പെ​ത്തി​യാ​ല്‍ കാ​യ​യു​ടെ നി​റം പ​ച്ച​യി​ല്‍​നി​ന്നു മ​ങ്ങു​ന്ന​താ​യി കാ​ണാം. മു​റി​ച്ചാ​ല്‍ നേ​രി​യ ചു​വ​പ്പ് ഉ​ള്ളി​ല്‍ കാ​ണാം. കൂ​ടാ​തെ കാ​യ​യു​ടെ ഉ​ള്ളി​ല്‍ രോ​മ​ങ്ങ​ള്‍ പോ​ലെ ഉ​ണ്ടാ​യി​രി​ക്കും. അ​ത്തി നാ​ല്‍​പ്പാ​മ​ര​ത്തി​ല്‍പ്പെ​ട്ട​താ​ണ്. അ​ത്തി​പ്പ​ഴം സം​സ്ക്ക​രി​ച്ച് താ​ഴെ പ​റ​യു​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത വ​സ്തു​ക്ക​ള്‍ ന​മ്മ​ള്‍​ക്ക് ഉ​ണ്ടാ​ക്കാം. ജാം, ​കാ​ന്‍​ഡി, കൊ​ണ്ടാ​ട്ടം, വൈ​ന്‍, ഹ​ലു​വ മു​ത​ലാ​യ​വ. അ​ത്തി​പ്പ​ഴം പ​റി​ച്ചെ​ടു​ത്ത് ഞെ​ട്ടും അ​ടി​ഭാ​ഗ​വും മു​റി​ച്ചു​ക​ള​ഞ്ഞ് കാ​യ നാ​ലു ഭാ​ഗ​ങ്ങ​ളാ​യി മു​റി​ച്ചെ​ടു​ക്കു​ക. ഒ​രു​കി​ലോ മു​റി​ച്ച കാ​യ ഒ​ന്ന​ര ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ 80 ഗ്രാം ​ചു​ണ്ണാ​മ്പും 30 ഗ്രാം ​ഉ​പ്പും ഇ​ട്ട് ഇ​ള​ക്കി 24 മ​ണി​ക്കൂ​ര്‍ സൂ​ക്ഷിക്കു​ക. ഇ​തി​നു​ശേ​ഷം ന​ല്ല ശു​ദ്ധ​ജ​ല​ത്തി​ല്‍ നാ​ലു പ്രാ​വ​ശ്യം ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. ക​ഴു​കിയ​ശേ​ഷം ഒ​രു ന​ല്ല തു​ണി​യി​ല്‍ കെ​ട്ടി 5 മി​നി​ട്ട് തി​ള​ച്ച വെ​ള്ള​ത്തി​ല്‍ മു​ക്കു​ക. ശേ​ഷം അ​തി​ലെ വെ​ള്ളം വാ​ര്‍​ത്തു​ക​ള​യുക​യും ഉ​ണ​ങ്ങി​യ തു​ണി​കൊ​ണ്ട് തു​ട​​ച്ചെടുക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *