വോട്ടർ ലിസ്റ്റ് രാജ്യത്തിന്റെ സ്വത്ത്, എന്ന് രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി . ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട് എന്ന അവകാശം. എന്നാൽ ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറിയെന്നും അദ്ദേഹം ആരോപികുന്നു.വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ ‌കാണിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം.എക്സിറ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നു. ഹരിയാന തിരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ഹരിയാനയിലെയും കർണാടകയിലെയും തിരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിൽ സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 വർഷത്തിനിടയിൽ കൂടുതൽ വോട്ടർമാരെ ഉൾപ്പെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷൻ ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പു അട്ടിമറിച്ചു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ കൂടുതൽ ബുദ്ധിമുട്ടാക്കി. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു എന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *