ഇന്ത്യൻ ത്രില്ലർ സിനിമകളിൽ മുന്‍ നിരയിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ‘ദൃശ്യം’. മോഹൻലാൽ അവതരിപ്പിച്ച ‘ജോർജ് കുട്ടി’യെ നടന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾക്ക് ഒപ്പമാണ് പ്രേക്ഷകർ ഇടം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ‘ദൃശ്യം 3’ലെ തന്റെ ഭാഗം മോഹൻലാൽ പൂർത്തിയാക്കിയിരിക്കുന്നു.സഹതാരങ്ങൾക്കും സിനിമയിലെ അണിയറപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്.
‘ദൃശ്യം 3’ ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ
