അമേരിക്കയുമായുള്ള യുദ്ധത്തിൽ കീഴടങ്ങാൻ തയ്യാറല്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണ്ണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. തന്റെ രാജ്യം തകർന്നടിയുമ്പോഴും കീഴടങ്ങില്ലെന്ന് വാശിപിടിക്കുന്ന പെസഷ്കിയാന്റെ നിലപാട് തികച്ചും വിഡ്ഢിത്തമാണെന്ന് ട്രംപ് പരിഹസിച്ചു. തെഹ്‌റാനിലെ വിമാനത്താവളങ്ങളും എണ്ണ സംഭരണികളും തകർന്ന സാഹചര്യത്തിൽ ഇറാന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം ഈ മര്യാദയില്ലാത്ത നിലപാട് കാണുകയാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
കീഴടങ്ങില്ലെന്ന് പറയുന്ന ആൾ ആരാണെന്ന് ലോകം കാണട്ടെ : ഡൊണാൾഡ് ട്രംപ്
