ദോഹ: കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മുസിരിസ് സാഗയുടെ ‘ ഭാഗമായി ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25ന് (വ്യാഴം) വൈകീട്ട് 7 മണി മുതൽ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഖത്തറിലുള്ള തൃശ്ശൂർ ജില്ലക്കാരായ ആർക്കും പങ്കെടുക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരവും ഉണ്ടായിരിക്കും.കെഎംസിസി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ അബ്ദുസമദ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ടി നാസർ അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി എസ് എം ഹുസൈൻ, സംസ്ഥാന ഉപദേശക സമിതി അംഗം ഹംസക്കുട്ടി, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.എ ബക്കർ തുടങ്ങി ജില്ലാ നേതാക്കളും പ്രോഗ്രാം കമ്മിറ്റി മുഖ്യ ഭാരവാഹികളും പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി നഷീർ അഹമ്മദ് സ്വാഗതവും ട്രഷറർ എ.എസ് നസീർ നന്ദിയും രേഖപ്പെടുത്തി.1848-1886 കാലത്ത് തൃശ്ശൂർ ജില്ലയിലെ ചേറ്റുവയില്‍ ജീവിച്ചിരുന്ന കേരളത്തിന്റെ മാപ്പിള മഹാകവിയെന്ന് അറിയപ്പെട്ടിരുന്ന മഹാകവി ചേറ്റുവായ് പരീക്കുട്ടിയുടെ സ്മരണ കൂടെയായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു
