ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഏറ്റവും താഴ്ന്ന നിലയിൽ

ഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 385 ആയി രേഖപ്പെടുത്തി. ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലായിരുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, ഗ്രാപ്3 നടപ്പിലാക്കിയിട്ടുണ്ട്. ഡല്‍ഹിയിലുടനീളമുള്ള വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്ഘട്ടും ഐടിഒയുമാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 417 ആണ് ഇവിടെ എക്യുഐ. ഇത് അവയെ ‘ഗുരുതര’ വിഭാഗത്തില്‍ പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *