ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഏറ്റവും പുതിയ കേസില്‍, ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ -5, പ്രസാദ് നഗര്‍ എന്നിവയുള്‍പ്പെടെ 6 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണിയ്യുണ്ട്. ഇമെയില്‍ വഴിയാണ് ഈ ഭീഷണി സ്കൂളുകളിലേക്ക് അയച്ചിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍, സ്കൂള്‍ പരിസരം ഒഴിപ്പിക്കുകയും കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്ത്തിട്ടുണ്ട്.സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കുന്ന ഇമെയിലുകള്‍ ലഭിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. ചൊവ്വാഴ്ച രാത്രിയില്‍, സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള രാജാ റാം മോഹന്‍ റോയ് സര്‍വോദയ കന്യ വിദ്യാലയത്തിന് ബോംബ് ഭീഷണി ലഭിച്ചു.
ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
