വെച്ചുർ: കാണാതായ വിദ്യാർത്ഥിയെ തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം കുടവച്ചുർ പുതുചിറയിൽ മനുവിന്റെയും ദീപയുടെയും മകൻ കാർതിക് (15) ആണ് മരിച്ചത് .വൈക്കം വല്ലകം സെൻ മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച രാവിലെ മുതലാണ് കാർത്തിക്കിനെ കാണാതായത്. ബന്ധുക്കൾ സ്കൂളിനു മുൻപിലായി കാർത്തിക്കിനെ കൊണ്ടുപോയി വിട്ടിരുന്നു .സ്കൂളിൽ നിന്ന് തിരികെ എത്തിയില്ല. തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെ വൈക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ തണ്ണീർമുക്കം ബണ്ടിന് നടുഭാഗത്ത് നിന്നും കാർത്തിക്കിന്റെ ഒരു ചെരുപ്പും ബാഗും മൊബൈൽ ഫോണും കണ്ടെത്തി .തുടർന്ന് വൈക്കം അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചു . വിശദമായ തിരച്ചിലിൽ ഉച്ചയോടെ കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു .വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഓണപ്പരീക്ഷയ്ക്ക് മാർക്കു കുറയുമോ എന്ന ഭയത്തിൽ ആയിരുന്നു കാർത്തിക് എന്ന് പോലീസ് പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ.സഹോദരൻ മിഥുൻ.
വെച്ചൂരിൽ കാണാതായ 15 കാരൻ കായലിൽ മരിച്ച നിലയിൽ
