കൊച്ചി: 2016 മുതൽ മാധ്യമ രംഗത്തുള്ള സിറ്റി വോയ്സിൻ്റെ ന്യൂസ് ബ്യൂറോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എം.ജി. റോഡിൽ എസ്റ്റി റെഡ്ഡിയാർ പ്രസിനോട് ചേർന്നാണ് സിറ്റി വോയ്സ് ന്യൂസ് ബ്യൂറോ പ്രവർത്തിക്കുന്നത്. എസ്റ്റി റെഡ്ഡിയാർ പ്രസ് ഉടമകളായ രാജേന്ദ്രൻ രമേഷ്, നാരായാണൻ രമേഷ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.


കേരള ജേർണലിസ്റ്റ്സ് സംസ്ഥാന പ്രസിഡൻ്റും സിറ്റി വോയ്സ് മാനേജിംഗ് എഡിറ്ററുമായ ജോസി തുമ്പാനത്ത് , മാനേജിംഗ് ഡയറക്ടർ ലേഖ പ്രമോദ്, അസോസിയേറ്റ് എഡിറ്റർ സി.കെ. ഗഫൂർ, എസ്റ്റി റെഡ്ഡിയാർ ജനറൽ മാനേജർ ജോഷി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.സിറ്റി വോയ്സ് പ്രവർത്തകരായ ബിജേഷ് തോമസ്, സി.ജെ ജോയ്, എന്നിവർ നേതൃത്വം നൽകി. സിറ്റി വോയ്സിൻ്റെ ബ്യൂറോ ഓഫീസിൽ എല്ലാത്തരം ഡിസൈനിംഗ് വർക്കുകൾ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജിംഗ് എഡിറ്റർ അറിയിച്ചു.