‘പടച്ചോള്‍’ പ്രകാശനം ചെയ്തു

കോതമംഗലം: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്റെ എട്ടാമത് പുസ്തകമായ ‘പടച്ചോള്‍’ പ്രകാശനം ചെയ്തു. കവളങ്ങാട് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതവുമായ സച്ചിദാനന്ദന്‍ പുഴങ്കരയാണ് പുസ്തകം പ്രകാശനം ചെയ്തത്. അക്ബറിന്റെ ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകുറിപ്പുകളുടെ സമാഹാരമാണ് ‘പടച്ചോള്‍’.ചടങ്ങില്‍ കവി വിജില അധ്യക്ഷയായി. അക്ബറിന്റെ മക്കളായ അഹാന, സുനേന എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ കവി രശ്മി കേളു പുസ്തകാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മനോജ് നാരായണന്‍, എഴുത്തുകാരായ ഡോ. എം ബി മനോജ്, ഡോ. സുധീര്‍ ബാബു, ജോസ് കോനാട്ട്, സനല്‍ ചക്രപാണി, റെജി നളന്ദ, സീറോ ശിവറാം, സൈജന്റ് ചാക്കോ, കെ. എം അബ്ദുള്‍ കരീം, അലിയാര്‍ എന്‍.എം, പ്രസാധകന്‍ സന്ദീപ് കെ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം പാപ്പാത്തി പുസ്തകങ്ങളാണ് പ്രസാധകര്‍. എക്‌സെല്ലര്‍ ബുക്‌സ് ഇന്റര്‍ നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അക്ബര്‍, അടിമാലിയിലെ കേരള വിഷന്‍ മീഡിയാനെറ്റ് ചാനലില്‍ ന്യൂസ് എഡിറ്റര്‍ ആണ്. നബീസയാണ് ഭാര്യ.ക്യാപ്ഷന്‍.. കവി അക്ബറിന്റെ ഉമ്മയോര്‍മ്മകള്‍ ‘പടച്ചോള്‍’ കവി സച്ചിദാനന്ദന്‍ പുഴങ്കര പ്രകാശനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *