മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂക്ക മലയാളികളെ എന്നും വിസ്മയിപ്പിച്ചുണ്ട്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയിട്ടുള്ള സൂപ്പർതാരം കൂടിയാണ് മമ്മൂക്ക. സഹപ്രവർത്തകരോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള മമ്മൂക്ക കണിശക്കാരനുമാണ്. ഷൂട്ടിങ് സമയത്തു മാത്രമല്ല, ഡബ്ബിങ് സ്റ്റുഡിയോയിലും മമ്മൂട്ടി വ്യത്യസ്തനാണ്. നടൻ ബൈജുവാണ് മമ്മൂക്കയുടെ ഡബ്ബിങ്ങിനെക്കുറിച്ച് അടുത്തിടെ പറഞ്ഞത്. ഡബ്ബിംഗിന്റെ കാര്യത്തിൽ തൻ കണ്ടതിൽ മന്നൻ മമ്മൂക്കയാണെന്നാണ് ബൈജു പറഞ്ഞത്. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമായിരിക്കും. ഒരു സീനിൽ എങ്ങനെ ശബ്ദം കൊടുക്കണം, എന്തൊക്കെ മോഡുലേഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടെന്നതാണ് പ്രത്യേകത.ആ കാര്യത്തിൽ മലയാളത്തിലെ ഏറ്റവും മിടുക്കൻ മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഡബ്ബിംഗ് ഒരു പ്രത്യേക രീതിയാണ്. ചിലപ്പോൾ ദിവസങ്ങൾ എടുത്താണ് അദ്ദേഹം ഡബ്ബിങ് പൂർത്തിയാക്കാറുള്ളത്- ബൈജു പറഞ്ഞു.
Related Posts
ജയ്പുർ ആശുപത്രിയിലെ തീപിടിത്തത്തിൽ മരണം 9 ആയി
* നാടു നടുങ്ങിയ ദുരന്തം * വെന്തുമരിച്ചത് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗികൾ * നിരവധിപ്പേർക്ക് പരിക്ക് * ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന് ആരോപണം * അന്വേഷണം…

റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ആദ്യം
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക്…

കൈയിൽ ചുറ്റിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരൻ
പട്ന: കൈയിൽ ചുറ്റിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്ന് ഒരു വയസുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്ന്…