ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം: 32 പേർക്ക് പരിക്ക്

മനാമ: പശ്ചിമേഷ്യന്‍ യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടരുന്നു. ബഹ്റൈനിലെ തന്ത്രപ്രധാനമായ സിത്ര ദ്വീപിന് നേരെ ഇന്ന് പുലര്‍ച്ചെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികളടക്കം 32 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ബഹ്റൈന്‍ പൗരന്മാരാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു എന്നത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. പരിക്കേറ്റവര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *