ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും.മാർച്ച് 3നാണ് അടുപ്പുവെട്ട് പൊങ്കാല. രാവിലെ 9.45ന് പൊങ്കാല അടുപ്പിൽ തീ പകരും.ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്.ഒൻപതാം ഉത്സവ ദിനമായ മാർച്ച് 3ന് ചന്ദ്രഗ്രഹണം ആയതിനാൽ വൈകുന്നേരം 3.10 മുതൽ 7 മണി വരെ ദേവീ ദർശനം ഉണ്ടായിരിക്കുന്നതല്ല. താലപ്പൊലി നേർച്ചക്കാർ 3ന് ഉച്ചയ്ക്ക് 1.30ന് മുമ്പായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരേണ്ടതാണ്.രാത്രി 8.30ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽ കുത്തുന്ന ചടങ്ങ് നടക്കും. രാത്രി 10.45ന് ദേവിയെ പുറത്തെഴുന്നള്ളിക്കുന്ന ചടങ്ങ് നടക്കും. മാർച്ച് 4ന് രാത്രി 9.45ന് ആണ് കാപ്പഴിച്ച് കുടിയിളക്കുന്നത്. രാത്രി 12.45ന് കുരുതി തർപ്പണം നടക്കും.
Related Posts
വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ശതാബ്ദിയുടെ നിറവില്‍
വൈക്കം : വൈക്കത്തിന്റെ ചരിത്ര ഭൂമിയില്‍ ഒരു നൂറ്റാണ്ടിനു മുന്‍പ് രൂപം കൊണ്ട വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നു. വൈക്കത്തിന്റെ ഹൃദയ ഭാഗത്ത് 1926…
പൗരത്വനിഷേധത്തിനും ബുൾഡോസർ രാജിനുമെതിരെ ഐ എൻ എൽ പ്രക്ഷോഭം
തിരു :വോട്ടർ പട്ടികപരിശോധനയുടെ മറവിൽ ആസ്സാമിലും ബീഹാറിലും ഡൽഹിയിലുമെല്ലാം ബിജെപി സർക്കാരുകൾ നടത്തുന്ന പൗരത്വ നിഷേധവും ആയിരങ്ങളെ ബുൾഡോസർ രാജിലൂടെ തെരുവിൽ തള്ളുന്ന കേന്ദ്ര സർക്കാർ അജണ്ടകളെ…
ശബരിമല സ്വർണ്ണക്കൊള്ളകേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി. ആരോപണ വിധേയരായ…
