ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നീളും. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേ ന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇവരെ ഉടൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിനു മുൻപോ ശേഷമോ ഇവർ ചികിത്സ തേടിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.ട്രെയിനിന്റെ എസ്3, എസ്4 കോച്ചുകളിൽ സഞ്ചരിച്ചവരുടെ പ്രാഥമിക വിവരങ്ങൾ ഇതിനോ ടകം പോലീസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് സീറ്റുകളിൽനിന്ന് രക്തക്കറ കണ്ട ത്തിയിരുന്നു. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഭ്രൂണം മലയാളിയുടേത് അല്ല എന്നാണ് പ്രാഥമിക നിഗമനം.
ട്രെയിനിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം
