പ്രണയവിവാഹം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി റാലി നടത്തി

പ്രണയ വിവാഹങ്ങൾ നിയന്ത്രിക്കുന്ന നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി റാലി നടത്തി . പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക ,വിവാഹം വധുവിന്റെ രജിസ്ട്രാർ ഓഫീസ് പരിധിയിൽ നടത്തുക , വരന് 30 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ മധുവിന്റെ അച്ഛനമ്മമാരുടെ പേരിൽ 10 ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്തുക ,പ്രണയിച്ച് വിവാഹം കഴിച്ചവർക്ക് പാരമ്പര്യ സ്വത്തിലുള്ള അവകാശം എടുത്തു കളയുക, സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സ് ഉയർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ കലക്ടർക്ക് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *