അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ;കുടുങ്ങിയ ദമ്പതികളിൽ ഒരാൾ മരിച്ചു

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങി ഒരാൾ മരിച്ചു. ബിജു – സന്ധ്യ എന്നീ ദമ്പതിമാരാണ് കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയത്. ഇവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചുവെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. അവസ്ഥ വളരെ മോശമായിരുന്ന ബിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *