വിഴിഞ്ഞം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം. വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ശ്യാംകുമാറിന്റെ(48)യും ഭാര്യ ശൈലജയ്ക്കും (47) പരികേറ്റു. ഇവരുടെ സുഹൃത്തായ നെടുമങ്ങാട് സ്വദേശിനി സിന്ധു(48)വിനും ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വളഞ്ഞ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി. അപകടത്തെ തുടര്‍ന്ന് സ്ഥലതെത്തിയ വിഴിഞ്ഞം പൊലീസ് അഗ്നിരക്ഷാസേനാ അധികൃതരെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ശ്യാംകുമാറിനെ പുറത്തെടുത്തത്.ശനിയാഴ്ച വൈകിട്ട് 4.30 ഓടെ കോവളം വിഴിഞ്ഞം റോഡിലെ തിയേറ്റര്‍ ജങ്ഷനിലായിരുന്നു അപകടം ഉണ്ടായത്.
ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം
