മറയൂര്‍.തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ തലയാറിനും കടുകുമുടിക്കും ഇടയില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഗുണ്ടുമലൈ കടുകുമുടി ഡിവിഷന്‍ സ്വദേശിയും ട്രാക്ടര്‍ ഡ്രൈവറുമായ മണിക(30)ണ്ടന്‍, ലോഡിംഗ് തൊഴിലാളിയും തെന്‍മല ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ മണി(30) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത് ഇരുവരെയും മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.ഡി.എച്.പി കമ്പനി ഗുണ്ടുമലൈ എസ്റ്റേറ്റ് തെന്‍മല എസ്റ്റേറ്റില്‍ നിന്നും വാഗുവരൈ ഫാക്ടറിക്ക് തേയില കൊളുന്തു ട്രാക്ടറില്‍ കയറ്റി വരുന്നതിനിടെ തലയാറിന് സമീപം എത്തിയപ്പോള്‍ ട്രാക്ടര്‍ നിയന്ത്രണം വിട്ടു റോഡില്‍ തന്നെ തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. സംഭവ സമയം ഡ്രൈവറം മൂന്നു ലോഡിംഗ് തൊഴിലാളികളും വാഹനത്തില്‍ ഉണ്ട്ായിരുന്നു ബാക്കി രണ്ടു പേരുടെ പരുക്ക് ഗുരുതരമല്ല.
ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേർക്ക് പരുക്ക്
