കൊല്ലം: കൊല്ലം ചവറയിൽ വാഹനാപകടം. ഗൃഹനാഥൻ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് അപകടം ഉണ്ടായത്. ചവറ പാലത്തിന് സമീപത്തെ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാഹനാപകടം; ഗൃഹനാഥന് ദാരുണാന്ത്യം
