ചെന്നൈ: തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചതായി റിപ്പോർട്ട്. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം സ്വദേശികള്‍ വേളാങ്കണിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.