കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അഞ്ചൽ കൊച്ചുകുരുവിക്കോണത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *