കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ. പി ഹൗസിൽ കെ. പി റഷീദ് (65) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ബന്ധുവായ റാഹിലയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടറിൽ എതിരെ നിന്നും വന്ന ബസിടിക്കുകയായിരുന്നു. റോഡിൻറെ വശത്തു നിന്നും സ്കൂട്ടർ,ബസ് വരുന്നത് ശ്രദ്ധിക്കാതെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസ്സിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ റഷീദയേ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
